കണ്ണൂർ: പ്രകൃതിക്കും പക്ഷികൾക്കും മുന്നിൽ കൊവിഡിനും ലോക്ക്ഡൗണിനും എന്തുകാര്യം. കണ്ണൂർ നഗരമദ്ധ്യത്തിലെ കൊറ്റില്ലങ്ങളിൽ കുളക്കൊറ്റികൾ ഇക്കൊല്ലവും പതിവു തെറ്റിക്കാതെ എത്തി. ഇത് ലോക്ക്ഡൗൺ കാലത്തെ പ്രജനനകാലം.
ഇത് ഇന്ത്യൻ പോണ്ട് ഹെറോൺ എന്നറിയപ്പെടുന്ന കുള കൊറ്റികളുടെ പ്രജനനകാലം ആണ്. കണ്ണൂർ സ്റ്റേഡിയം കോംപ്ലക്സിന് അടുത്തുള്ള മരത്തിലെ കൊറ്റില്ലങ്ങളിൽ കുഞ്ഞു പക്ഷികളുടെ പയ്യാരം പറച്ചിലുകൾ. അമ്മ പക്ഷികൾ സാധാരണ മണ്ണിരകൾ, തീരെ ചെറിയ പ്രാണികൾ എന്നിവയെ കൊക്കിലാക്കി കുഞ്ഞു പക്ഷികൾക്ക് തീറ്റ കൊടുക്കും. എന്നാൽ ഒന്നും കിട്ടാതെ വന്നാൽ റെയിൽവേ ട്രാക്കിലെ എലിയെ വരെ കൊത്തിയെടുത്ത് അമ്മ പക്ഷി മക്കളെ തീറ്റാനും മടിക്കില്ല. പാടി ബേർഡ്സ് അഥവാ വയൽക്കിളികൾ എന്നറിയപ്പെടുന്ന, കാണാൻ ഏറെ ചന്തമുള്ള പക്ഷികൾ.
വെള്ള ചിറകുകൾ, ഒലിവ് ബ്രൗൺ തുടങ്ങി കടുംനീല വരെ ശരീരത്തിൽ പ്രകൃതി തന്നെ പച്ചകുത്തിയിരിക്കുന്നു. 80 സെന്റീമീറ്റർ മുതൽ നൂറു വരെ സെന്റീമീറ്റർ നീളം വരും ഇവയ്ക്ക്. കഷ്ടിച്ച് 200 ഗ്രാം തൂക്കമുണ്ടാകും. ഒരു പ്രാവശ്യം നാലു മുട്ടകളാണ് ഇടുക. കാലവർഷം തുടങ്ങുന്നതിനു മുമ്പേ പ്രജനനകാലം തുടങ്ങും.
വയലുകളും മറ്റും കുറഞ്ഞതോടെ ഈ പക്ഷികൾ വയലുകൾ വിട്ട് നഗരങ്ങളിൽ ചെന്ന് രാപ്പാർക്കുന്നു. ഇവിടെ ഭക്ഷണത്തിനു പ്രയാസമില്ല. മാത്രമല്ല, പരുന്ത്, കാക്ക തുടങ്ങിയ ശത്രുക്കളുടെ അക്രമവുമില്ല.
പടം...
കണ്ണൂർ നഗരമധ്യത്തിലെ കൊറ്റില്ലം
പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഡോ.. പി.വി.മോഹനൻ.
ബൈറ്റ്
അമ്മ കിളിക്കൂടുകൾ നഗര ഹൃദയങ്ങളിൽ ഉറങ്ങുന്നേയില്ല. ലോകം ഇതു വരെ കാണാത്ത ലോക് ഡൗൺ കാലത്തും.