ഇരിട്ടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവും ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലവുമായ ശിവഗിരിയിൽ നിന്ന് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ ആരംഭിച്ച ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നതാണ്. എന്നാൽ പദ്ധതി ഇപ്പോൾ കേന്ദ്ര സർക്കാർ നിർത്തിവെച്ച വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ഏതൊരു പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും ശിവഗിരിയിൽ എപ്പോഴും സ്വാഗതമുണ്ട്. ലക്ഷകണക്കിന് ജനങ്ങൾ ഓരോ വർഷവും തീർത്ഥാടന സമ്മേളനങ്ങളിൽ എത്തിച്ചേരുന്നു. പിന്നെ എന്തിന്റെ പേരിലാണ് ഈ പദ്ധതിയോടുള്ള വിയോജിപ്പ്. സർക്യൂട്ട് പദ്ധതി നിർത്തിവെക്കാനുള്ള തീരുമാനം അടിയന്തരമായി തിരുത്തണമെന്നും ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കണമെന്നും അതിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഇരിട്ടി എസ്.എൻ ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ.വി അജിയും സെക്രട്ടറി പി.എൻ ബാബുവും എസ്.എൻ.ഡി.പി യോഗം അസി: സെക്രട്ടറി എം.ആർ ഷാജിയും ആവശ്യപ്പെട്ടു.