കണ്ണൂർ: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ സി.പി.എം ആഭിമുഖ്യത്തിൽ 16 ന് ദേശീയ പ്രതിഷേധദിനം ആചരിക്കും. ആദായനികുതി അടയ്ക്കുന്ന വിഭാഗത്തിന് പുറത്തുള്ള എല്ലാ കുടുംബങ്ങൾക്കും ആറുമാസത്തേക്ക് മാസം 7500 രൂപ വച്ച് നൽകുക, ഒരു വ്യക്തിക്ക് മാസം 10 കിലോ എന്ന തോതിൽ ആറുമാസത്തേക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുക തുടങ്ങിയ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രതിഷേധദിനത്തിന്റെ ഭാഗമായി ജില്ലയിൽ 15,000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടക്കും. ജില്ലയിലാകെ 1 ലക്ഷത്തിലധികം പേർ സമരത്തിൽ അണിനിരക്കും.