കാസർകോട്: ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്ത് നിന്ന് വന്നവരും ഒരാൾ കൽക്കട്ടയിൽ നിന്നും വന്നതാണ്.

ജൂൺ ഒമ്പതിന് കുവൈത്തിൽ നിന്നെത്തിയ 21 വയസുള്ള മഞ്ചേശ്വരം സ്വദേശിനി, ജൂൺ മൂന്നിന് അബുദാബിയിൽ നിന്നെത്തിയ 38 വയസുള്ള മൂളിയാർ സ്വദേശി, ജൂൺ 10 ന് കൽക്കട്ടയിൽ നിന്ന് വന്ന 31 വയസുള്ള ബേഡഡുക്ക സ്വദേശി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്.

അതേസമയം ജില്ലയിൽ നാലു പേർക്ക് രോഗം ഭേദമായി. പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 47 വയസുള്ള പടന്ന സ്വദേശി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 25 വയസുള്ള കാസർകോട് സ്വദേശി എന്നിവരും കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 39 ഉം എട്ടും വയസുള്ള കുമ്പള സ്വദേശി എന്നിവർക്ക് രോഗം ഭേദമായി.

വീടുകളിൽ 3196 പേരും സ്ഥാപന നിരീക്ഷണത്തിൽ 342 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3538 പേരാണ്.