മട്ടന്നൂർ: ഡ്രൈവർക്ക് കൊവിഡ് 19 സ്ഥീരികരിച്ചതിനെ തുടർന്ന് മട്ടന്നൂർ എക്സൈസ് ഓഫീസ് പൂട്ടി. സമ്പർക്കത്തിലൂടെയാണ് എക്സൈസ് ഡ്രൈവർക്ക് രോഗം ബാധിച്ചത്. ഇതിനെ തുടർന്ന് 18 ജീവനക്കാർ ക്വാറന്റൈയിനിൽ പ്രവേശിച്ചു. നിലവിൽ 20 ജീവനക്കാരാണ് മട്ടന്നൂരിലെ എക്സൈസ് ഓഫീസിൽ ഉള്ളത്. ഒരാൾ തിരുവനന്തപുരത്ത് സ്പെഷൽ ഡ്യൂട്ടിയിലാണ്.