ഇരിട്ടി: ടൗണിലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തി. വ്യാഴാഴ്ച മുതൽ എല്ലാ കച്ചവട സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം. നഗരസഭാ ഹാളിൽ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
ഈമാസം 5ന് ഇരിട്ടി ടൗൺ ഉൾപ്പെടുന്ന 9ാം വാർഡിൽ വിദേശത്ത് നിന്ന് എത്തിയ ആൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ടൗൺ വാർഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ടൗണിലെ അവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ ഒഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. ഇതിന് ഇളവ് വരുത്തി എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദമാണ് നൽകിയിരിക്കുന്നത്. നഗരസഭ ചെയർമാൻ പി.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു.