കണ്ണൂർ: വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. കടന്നപ്പള്ളി-പാണപ്പുഴ 10, കാങ്കോൽ ആലപ്പടമ്പ് 6, മട്ടന്നൂർ 7 എന്നീ വാർഡുകളാണിവ. ഇവിടങ്ങളിൽ കൊവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുക.
അതേസമയം, സമ്പർക്കം മൂലം കൊവിഡ് ബാധയുണ്ടായ പടിയൂർ കല്യാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും മട്ടന്നൂർ നഗരസഭയിലെ ഏഴാം വാർഡും കൂടി പൂർണമായും അടിച്ചിടുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.