ക​ണ്ണൂ​ർ: നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള അ​വ​സാ​ന ട്രെയിൻ ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്നു​വെ​ന്ന​റി​ഞ്ഞ് എ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അന്യ സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു.​ കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ത്തി​യ 200 തൊ​ഴി​ലാ​ളി​ക​ളാ​ണ് ‌‌ചൊവ്വാഴ്ച അ​ർ​ധ​രാ​ത്രി ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

മൂ​ന്ന് കെ​.എസ്.ആർ.ടി.സി ബ​സു​ക​ളി​ലാ​ണ് ഇ​വ​ർ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്. ​ക​ണ്ണൂ​രി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രെ​യി​നാ​ണ് രാ​ത്രി പോ​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ ബം​ഗാ​ളി​ലേ​ക്ക് ട്രെയി​നി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ബ​ഹ​ളം​വെ​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തി​ച്ച അ​തേ കെ.എ​സ്.ആർ.​ടി.സി ബ​സു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി​യ​യ​ച്ചു.

വ്യാ​ജ സ​ന്ദേ​ശം എ​ങ്ങ​നെ വ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അതേസമയം ഇ​ന്ന​ലെ രാ​ത്രി അ​സ​മി​ലേ​ക്ക് ട്രെ​യി​ൻ ഉ​ണ്ടാ​യി​രു​ന്നു.