balan-panikker
ചരമം മടിക്കൈ ബാലകൃഷ്ണപണിക്കർ (67)

കാഞ്ഞങ്ങാട്: പ്രശസ്ത പൂരക്കളി കലാകാരനും ഫോക്‌ലോർ അക്കാ‌ഡമി അവാർഡ് ജേതാവുമായ മടിക്കൈ ബാലകൃഷ്ണ പണിക്കർ (67) നിര്യാതനായി. വൃക്കരോഗ സംബന്ധമായ ചികിത്സയിലായിരുന്നു. പടന്നക്കാട് നെടുങ്കണ്ടയിലാണ് താമസം. വടക്കേ മലബാറിലെ പൂരക്കളി ആചാര്യൻ അരയി നാരായണ ഗുരുക്കളുടെ ശിഷ്യ പരമ്പരയിൽപ്പെട്ട പൂരക്കളി പണിക്കരാണ്. നാരായണൻ ഗുരുക്കൾ സ്മാരക സമിതിയുടെ സ്ഥാപക അംഗമാണ്. അരയി ഏരത്ത് മുണ്ട്യ ദേവാലയ കമ്മിറ്റി ബാലകൃഷ്ണപ്പണിക്കറെ പട്ടും വളയും നൽകി ആദരിച്ചിരുന്നു.മടിക്കൈ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അപൂർവ ഗ്രന്ഥങ്ങളുടെയും താളിയോല ഗ്രന്ഥങ്ങളുടെയും ശേഖരത്തിന്റെ ഉടമയാണ്.

ഭാര്യ: ഓമന. മക്കൾ: വൈശാഖൻ, ശശാങ്കൻ. സഹോദരങ്ങൾ: അച്യുതൻ, ദാമോദരൻ, പരേതയായ ഉണ്ടച്ചി.