കാഞ്ഞങ്ങാട്: ചിത്താരി -ചേറ്റുകുണ്ടിലെ ഷെയ്ക്ക് മൊയ്തീന്റെ മകൻ അബ്ദുൾ സലാം (56) ദുബായിയിൽ നിര്യാതനായി. ചൊവ്വാഴ്ച ദുബായ് ദേരയിലെ ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ സലാമിനെ നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായിരുന്നു. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഷാജിൻ ഭാനു, പരേതനായ ഷാഹസ്. മരുമകൻ: പരേതനായ മുഹമ്മദ് ഹനീഫ (ഉപ്പള).