കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സി.എച്ച് സെന്റർ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ഡയാലിസിസ് സെന്റർ സ്ഥാപിക്കും. ചെയർമാനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ദേഹ വിയോഗത്തിൽ അനുശോചിക്കുന്നതിന് വേണ്ടി ചേർന്ന സെന്റർ ഭാരവാഹികളുടെയും ഗൾഫ് കമ്മിറ്റി പ്രതിനിധികളുടെയും യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വർക്കിംഗ് ചെയർമാൻ എം.പി ജാഫർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ ഹമീദ് ഹാജി, വർക്കിംഗ് കൺവീനർ വൺഫോർ അബ്ദുറഹ്മാൻ, ട്രഷറർ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, കോ-ഓർഡിനേറ്റർ ബഷീർ വെള്ളിക്കോത്ത്, വൈസ് ചെയർമാന്മാരായ കെ മുഹമ്മദ് കുഞ്ഞി, സി.എം ഖാദർ ഹാജി, പി.എ. റഹ്മാൻ ഹാജി, തായൽ അന്തുമായി ഹാജി, സെയ്ഫ് ലൈൻ അബൂബക്കർ, കൺവീനർമാരായ എ.പി. ഉമ്മർ, അഡ്വ. എൻ.എ. ഖാലിദ്, തെരുവത്ത് മൂസ ഹാജി, മുബാറക് ഹസൈനാർ ഹാജി, പി.എം.എ. അസീസ്, സി. മുഹമ്മദ് കുഞ്ഞി, ഗൾഫ് കമ്മിറ്റി ചെയർമാൻ പി.കെ. അഹമ്മദ്, വർക്കിംഗ് ചെയർമാൻ സി.എച്ച് അസ്ലം, വൈസ് ചെയർമാൻ എം.എം. നാസർ സംബന്ധിച്ചു.