മാഹി: സ്വാതന്ത്ര്യസമര സേനാനിയും മാഹിയിലെ കോൺഗ്രസ് നേതാവുമായിരുന്ന ഈസ്റ്റ് പള്ളൂർ ഒതയോത്ത് തറവാട്ട് കാരണവർ കൃഷ്ണ പത്മത്തിൽ ഒ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (97) നിര്യാതനായി. രണ്ടാം ലോക മഹായുദ്ധത്തിലും മാഹി വിമോചന സമരത്തിലും പങ്കെടുത്തിരുന്നു.
പെരിങ്ങാടി കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. ഈസ്റ്റ് പള്ളൂർ ഗാന്ധി മന്ദിരം സ്ഥാപകനും നിലവിൽ പ്രസിഡന്റുമാണ്. പള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്, പള്ളൂർ ഗവ.എൽ.പി. സ്കൂൾ പി.ടി.എ പ്രസിഡന്റ്, പളളൂർ ഇന്ദിരാഭവൻ നിർമ്മാണ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ടി.ഇ. പത്മിനിയമ്മ. മക്കൾ: ടി.ടി.ഇ. വിജയൻ (റിട്ട. തഹസിൽദാർ, തലശ്ശേരി), ടി.ഇ. പ്രേമവല്ലി, ഇന്ദിര, ഗീത, ജയശ്രീ (സാമൂഹ്യക്ഷേമ വകുപ്പ്, മാഹി), ശ്രീജ. മരുമക്കൾ: കെ.വി. ജയരാമൻ, (റിട്ട. പ്രൈവറ്റ് സെക്രട്ടറി, ഡയരക്ടർ ഓഫ് എഡുക്കേഷൻ, തമിഴ്നാട് ) കെ.കെ. ദാമോദരൻ (റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, വനം വകുപ്പ്, കേരള) ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. പ്രൊഡക്ഷൻ എഞ്ചിനിയർ, മുംബയ്) പി.വി. രാജൻ (റിട്ട. സബ്ബ് ഇൻസ്പെക്ടർ, പാനൂർ), പ്രേമരാജൻ (വാറണ്ട് ഓഫീസർ, ഇന്ത്യൻ എയർ ഫോഴ്സ്, ഉത്തർപ്രദേശ്) കെ.ഇ. വിനോദിനി (ചിറ്റാരിപ്പറമ്പ്). സഹോദരങ്ങൾ: പരേതരായ ഒ. നാണു നമ്പ്യാർ, ഒ. ശ്രീധരൻ നമ്പ്യാർ.