പെരിയ: സി.പി.എം പ്രവർത്തകൻ പനത്തടി കോളിയാറിലെ താമസക്കാരനും കല്യോട്ട് ടാപ്പിംഗ് തൊഴിലാളിയുമായ മുല്ലൂർ വീട്ടിൽ ബെന്നി (52)ക്ക് നേരെ അക്രമം. മണി ,അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്നാണ് പരാതി. കല്യോട്ടെ വത്സന്റെ കടയിൽ ബെന്നി സാധനം തൂക്കി കൊടുക്കാൻ നില്ക്കുമായിരുന്നു. ചൊവ്വാഴ്ച രാത്രി കടയച്ച് റൂമിലേക്ക് പോകുമ്പോൾ സ്‌കൂട്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ബെന്നിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.