കാസർകോട്: കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരുമെന്നും പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രം സ്ഥാപനങ്ങളിൽ എ.സി ഉപയോഗിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടരുത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ഉപാധികളോടെ പ്രവർത്തിക്കാം.