obit

തിരുവനന്തപുരം/ കണ്ണൂർ: കൊവിഡ് ബാധിച്ച്

കണ്ണൂരിൽ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവർ ഇരിക്കുർ പടിയൂർ സ്വദേശി കെ.പി. സുനിൽ (28) മരിച്ചു. ഇതോടെ കേരളത്തിലെ കൊവിഡ് മരണം 21 ആയി. സംസ്ഥാനത്ത് ഇന്നലെ 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുപ്പക്കാരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്ത് രണ്ടു പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 89 പേർ ഇന്നലെ രോഗമുക്തി നേടി.

ആകെ രോഗം ബാധിച്ചവർ 2792

ചികിത്സയിലുള്ളവർ 1358

രോഗമുക്തർ 1,413

മരണം 21

സമ്പർക്കം അജ്ഞാതം

കൂത്തുപറമ്പ് : പരിയാരം മെഡിക്കൽ കോളജിൽ

ഇന്നലെ മരിച്ച എക്സൈസ് ജീവനക്കാരൻ സുനിലിന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല.‌

ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. സമ്പർക്ക പട്ടികയിൽ 25 ബന്ധുക്കളും മട്ടന്നൂർ റേഞ്ച് ഓഫീസിലെ 18 സഹപ്രവർത്തകരുമുണ്ട്. റേഞ്ച് ഓഫീസ് അടച്ചിരിക്കുകയാണ്. സുനിൽ തോട്ടട ഐ ടി.ഐയിലെ ക്വാറന്റൈൻ കേന്ദ്രത്തിലും ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കും പ്രതിയെ കൊണ്ടുപോയിട്ടുണ്ട്.