പുതിയ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ
1കണ്ണൂർ ഗവ.ആയുർവേദ കോളേജ്,
2തളിപ്പറമ്പ് കരിമ്പം പഴയ സഹകരണ ആശുപത്രി കെട്ടിടം
3പാലയാട് ഡയറ്റ് ഹോസ്റ്റൽ
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ മൂന്ന് കോവിഡ് ആശുപത്രികൾ കൂടി വരുന്നു. പരിയാരത്തെ കണ്ണൂർ ഗവ.ആയുർവേദ കോളേജ്, തളിപ്പറമ്പ് കരിമ്പത്തെ താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റൽ എന്നിവയാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളായി മാറുന്നത്.
ആയുർവേദ കോളേജിൽ 160 ബെഡുകളാണ് നിലവിലുള്ളത്. ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികളെ ഉടൻ ഡിസ്ചാർജ് ചെയ്യാൻ ആയുർവേദ കോളേജ് മെഡിക്കൽ സൂപ്രണ്ടിന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഡി .പി .എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം ഇപ്പോൾ ഒഴിഞ്ഞ് നിലയിലാണ് ഇവിടെ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി കോവിഡ് ആശുപത്രിയായി പ്രവർത്തിപ്പിക്കും. നൂറിലേറെ ബെഡുകൾ ഇവിടെ സജീകരിക്കും. തലശേരി പാലയാട്ടുള്ള ഡയറ്റ് ഹോസ്റ്റലാണ് തലശേരി മേഖലയിലെ കൊവിഡ് ചികിത്സാകേന്ദ്രം. ഈ മൂന്ന് കെട്ടിടങ്ങളും ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.