കാസർകോട്: ജില്ലയിൽഇന്നലെ വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്ക് കൂടി കൊവിഡ് പോസിറ്റീവായി. ജൂൺ 10 ന് ഷാർജയിൽ നിന്ന് വന്ന 27 വയസുള്ള ഉദുമ സ്വദേശി, മേയ് 26 ന് കുവൈത്തിൽ നിന്നെത്തിയ 43 വയസുള്ള ചെങ്കള സ്വദേശി, ജൂൺ14 ന് കുവൈത്തിൽ നിന്ന് വന്ന 36 വയസുള്ള പടന്ന സ്വദേശി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായതെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
ഉദയഗിരി സി.എഫ്.എൽ.ടി.സി, പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രം, കാസർകോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കൊവിഡ് ചികിത്സയിലായിരുന്ന 11 പേർക്ക് കൊവിഡ് നെഗറ്റീവായി.