കാസർകോട്: ആദൂർ മഞ്ഞംപാറയിലെ വീട്ടിൽ നിന്ന് എട്ടുലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. മഞ്ഞംപാറയിലെ ഉമറുൽ ഫാറൂഖിന്റെ വീട്ടിൽ നിന്നാണ് കാസർകോട് ആന്റിപവർ തെഫ്റ്റ് സ്‌ക്വാഡ് വൈദ്യുതിമോഷണം പിടികൂടിയത്. വീട്ടിനകത്തെ മുറിയിൽ അത്യാധുനിക സംവിധാനമുപയോഗിച്ചാണ് വൈദ്യുതിമോഷണം നടത്തിയതെന്ന് കണ്ടെത്തി. ഉമറുൽ ഫാറൂഖിന്റെ ഭാര്യ റൈഹാനയുടെ പേരിലാണ് വൈദ്യുതികണക്ഷൻ. മുള്ളേരിയ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലാണ് ഈ വീട്. സർവീസ് വയറിൽ നിന്ന് നേരിട്ട് ചേഞ്ച് ഓവർ സംവിധാനം ഉപയോഗിച്ച് ഒരുവർഷത്തോളമായി ഇവിടെ വൈദ്യുതി മോഷണം നടത്തിയതായി പരിശോധനയിൽ തെളിഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധനക്കെത്തിയത്.