തളിപ്പറമ്പ്: ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്കനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആസം സ്വദേശികളായ ദമ്പതികളുടെ മകളാണ് 17 ന് ഉച്ചയോടെ പീഡനത്തിനിരയായത്. പൂവ്വത്തെ അമൽ പപ്പടം കമ്പനിയിലെ ജോലിക്കാരൻ ഗുരുവായൂർ സ്വദേശിയായ കെ. നാരായണൻ (45) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ തൃശൂരിലേക്ക് മുങ്ങിയ നാരായണനെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നാരായണന്റെ സഹോദരനാണ് പപ്പട കമ്പനി നടത്തുന്നത്. ചൈൽഡ് ലൈനിന് നല്‍കിയ പരാതിയെതുടർന്നാണ് അറസ്റ്റ്.