ചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ വരിനെല്ല് നിവാരണ പദ്ധതിക്ക് തുടക്കമായി. തിമിരി പട്ടറപ്പൻ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ വയലിൽ കർഷകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ തുടങ്ങിയ പരിപാടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള അദ്ധ്യക്ഷത വഹിച്ചു. കാർഷിക കേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർ എസ്. അനുപമ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ടി.വി. കുഞ്ഞികൃഷ്ണൻ, വി. രാഘവൻ, കെ. രേഷ്മ സംസാരിച്ചു. കാർഷിക കേന്ദ്രം ഡയറക്ടർ ഡോ.ടി.വനജ സ്വാഗതവും തിമിരി വയൽ പാഠ ശേഖര കമ്മിറ്റി സെക്രട്ടറി എം.ഗോപാലൻ നന്ദിയും പറഞ്ഞു.