kunjiraman
സി.കെ. കുഞ്ഞിരാമൻ

കാഞ്ഞങ്ങാട്: പ്രഥമ നഗരസഭ കൗൺസിൽ അംഗവും മുതിർന്ന സി.പി.ഐ നേതാവുമായ ഒഴിഞ്ഞവളപ്പിലെ സി.കെ. കുഞ്ഞിരാമൻ (77) നിര്യാതനായി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എൻ സ്മാരക സമിതി വൈസ് പ്രസിഡന്റ്, ഹൊസ്ദുർഗ് കോപ്പറേറ്റീവ് ബാങ്ക് ഭരണ സമിതി മെമ്പർ, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് . സൊസൈറ്റി ഭരണസമിതി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.വി. കമലാക്ഷി (റിട്ട.അധ്യാപിക). മക്കൾ: സി.കെ. ബാബുരാജ് (സി.പി.ഐ. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി), ബീന കുമാരി, ബിന്ദു, ബിജുരാജ് (ജോയിന്റ് കൗൺസിൽ). മരുമക്കൾ: ടി.വി. സുശീല, എൻ.വി. പവിത്രൻ, കെ.ചന്ദ്രൻ, സുമിത.