കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം സംയുക്ത ജമാഅത്ത് സെന്ററിന് മെട്രോ മുഹമ്മദ് ഹാജി സ്മാരക സംയുക്ത ജമാഅത്ത് സെൻറർ എന്ന് നാമകരണം നൽകാൻ വൈസ് പ്രസിഡന്റ് എ ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംയുക്ത ജമാഅത്ത് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 26ന് ജുമുഅ നമസ്‌കാരാനന്തരം സംയുക്ത മുസ്ലിം ജമാഅത്തിന് കീഴിലുള്ള എല്ലാ പള്ളികളിലും ദിക്‌റ് ദുആ മജ്‌ലിസ് സംഘടിപ്പിക്കും. മെട്രോ മുഹമ്മദ് ഹാജി ശക്തമായി പിൻബലമേകി ഒരു ദശാബ്ദം പൂർത്തിയാക്കുന്ന ശിഹാബ് തങ്ങൾ മംഗല്യ നിധിയുടെ സഹായം 125000 രൂപയായി ഉയർത്തി നൽകും. സംയുക്ത ജമാഅത്ത് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റിനു നൽകി. ബഷീർ വെള്ളിക്കോത്ത്, സി. കുഞ്ഞമ്മദ് ഹാജി പാലക്കി, വി.കെ അസീസ് മങ്കയം, വൺ ഫോർ അബ്ദുറഹ്മാൻ, മുബാറക് ഹസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ, കെ.യു ദാവൂദ് ഹാജി, ബഷീർ ആറങ്ങാടി എന്നിവർ സംബന്ധിച്ചു.