കൂത്തുപറമ്പ്: കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൂത്തുപറമ്പ് നഗരസഭയിലെ കണിയാർകുന്ന് ഭാഗത്ത് നിയന്ത്രണം. റോഡുകൾ അടച്ചു. കെ.യു.പി.സ്കൂൾ പരിസരത്ത് നിന്നും കണിയാർകുന്ന് ഭാഗത്തേക്ക് പോകുന്ന റോഡ്, പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആയുർവ്വേദ ആശുപത്രി ഭാഗത്തേക്ക് പോകുന്ന റോഡ്, പാലത്തുംങ്കര - കണിയാർകുന്ന് റോഡ് എന്നിവയാണ് പൊലീസ് അടച്ചത്. റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ച പൊലീസ് ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിനു മോഹൻ, അഡീഷണൽ എസ്.ഐ അനിൽകുമാർ ,സിവിൽ പൊലീസ് ഓഫീസർ രതീഷ് കീഴല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകൾ അടച്ചത്.