കാസർകോട്: ജില്ലയിൽ ഇന്നലെ ഏഴു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ ആറു പേർ വിദേശത്ത് നിന്ന് വന്നവരും ഒരാൾ മഹാരാഷ്ട്രയിൽ നിന്നെത്തിയതുമാണെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
മേയ് 26 ന് ദുബായിൽ നിന്നുവന്ന 39 വയസുള്ള കാറഡുക്ക സ്വദേശി, ജൂൺ 14 ന് കുവൈത്തിൽ നിന്നുവന്ന 47 വയസുള്ള അജാനൂർ സ്വദേശി, മൂന്നിന് ദുബായിൽ നിന്നെത്തിയ 54 വയസുള്ള പള്ളിക്കര സ്വദേശി, 12 ന് കുവൈത്തിൽ നിന്നുവന്ന 30 വയസുള്ള ചെങ്കള സ്വദേശി, 12 ന് കുവൈത്തിൽ നിന്നുവന്ന 38 വയസുള്ള മംഗൽപാടി സ്വദേശി, ആറിന് മസ്‌ക്കറ്റിൽ നിന്നെത്തിയ 26 വയസുള്ള വോർക്കാടി സ്വദേശിനി എന്നിവർക്കും മേയ് 28 ന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിന് വന്ന 58 വയസുള്ള മംഗൽപാടി സ്വദേശിക്കുമാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്.
കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 30 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 51 വയസുള്ള മംഗൽപാടി സ്വദേശി എന്നിവർ രോഗമുക്തരായി.