കാസർകോട്: ചെമ്മനാട് പാലിച്ചിയടുക്കം പാലോത്ത് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയോടെ പുലിയെ കണ്ടതായി നാട്ടുകാർ . ഒരു സ്ത്രീയും അടക്കം ചിലരാണ് പുലിയെ കണ്ടതായി ഉറപ്പിച്ചു പറയുന്നത്. പുലർച്ചെ രണ്ട് മണിയോടെ പൊയിനാച്ചി ശിവപുരം ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ വെളിപ്പെടുത്തുന്നു. എന്നാൽ സ്ഥലത്ത് കണ്ട കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനം വകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നത്. വിശന്നു വലഞ്ഞ കാട്ടുപൂച്ച കോഴികളെയോ മറ്റോ തേടി വന്നതായിരിക്കുമെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം ചെട്ടുംകുഴി ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.