കണ്ണൂർ: ജില്ലയിൽ മൂന്ന് പേർക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ട് പേർക്കും മുംബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ.
ജൂൺ 11ന് കുവൈറ്റിൽ നിന്നെത്തിയ കുറുമാത്തൂർ സ്വദേശി 35കാരൻ, 17ന് മസ്‌കറ്റിൽ നിന്നെത്തിയ പാപ്പിനിശ്ശേരി സ്വദേശി 54കാരൻ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവർ. ജൂൺ അഞ്ചിന് നേത്രാവതി എക്സ്പ്രസിനാണ് മൊകേരി സ്വദേശി 48കാരൻ മുംബൈയിൽ നിന്നെത്തിയത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതതരുടെ എണ്ണം 349 ആയി.
ഇതിൽ 244 പേർ രോഗമുക്തി നേടി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന അഞ്ചരക്കണ്ടി സ്വദേശി 18കാരി, പാനൂർ സ്വദേശികളായ 29കാരി, 39കാരൻ, പുളിങ്ങോം സ്വദേശി 25കാരൻ, മട്ടന്നൂർ സ്വദേശികളായ 35കാരൻ, 30കാരൻ, ബക്കളം സ്വദേശി 26കാരൻ, കോട്ടയം പൊയിൽ സ്വദേശി 41കാരൻ, കിണവക്കൽ സ്വദേശി 28കാരി, തോട്ടട സ്വദേശി 59കാരൻ, തില്ലങ്കേരി സ്വദേശി 60കാരൻ, പറശ്ശിനിക്കടവ് സ്വദേശി 30കാരി, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധർമ്മടം സ്വദേശികളായ 44കാരൻ, 36കാരി എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്.
നിലവിൽ ജില്ലയിൽ 17214 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 12302 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 11742 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 11049 എണ്ണം നെഗറ്റീവാണ്. 560 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.