കാസർകോട്: ജില്ലയിൽ ഇന്നലെ ഒമ്പതു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ എട്ടുപേരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു.
ജൂൺ14 ന് കുവൈത്തിൽ നിന്ന് വന്ന 43 വയസുള്ള തൃക്കരിപ്പൂർ സ്വദേശി, 23 വയസുള്ള വലിയപറമ്പ് സ്വദേശി, 43 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 28 വയസുള്ള കുമ്പള സ്വദേശി എന്നിവർക്കും 14 ന് ഖത്തറിൽ നിന്ന് വന്ന 44 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, എട്ടിന് ഒമാനിൽ നിന്ന് വന്ന 60 വയസുള്ള വലിയപറമ്പ സ്വദേശി, ജൂൺ 12 ന് കുവൈത്തിൽ നിന്ന് വന്ന 48 വയസുള്ള വലിയപറമ്പ സ്വദേശി, 13 ന് ദുബായിൽ നിന്ന് വന്ന 30 വയസുള്ള മടിക്കൈ വദേശി എന്നിവർക്കും 20 ന് കാറിൽ വന്ന 60 വയസുള്ള തൃക്കരിപ്പൂർ സ്വദേശി എന്നിവരാണ് വിദേശത്തുനിന്ന് വന്ന കൊവിഡ് ബാധിതർ.
കാസർകോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന ആറു പേർക്കും പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഒരാൾക്കും രോഗം ഭേദമായി. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 4899 പേരാണ്.