പഴയങ്ങാടി: ജില്ലാ പഞ്ചായത്തംഗവും സി.പി.എം കണ്ണപുരം ഏരിയാ സെക്രട്ടറിയുമായ പി.പി. ഷാജിറിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ അഞ്ച് ബി.ജെ.പി പ്രവർത്തകർക്കെതിരെ കണ്ണപുരം പൊലീസിൽ സി.പി.എം പരാതി നൽകി. തിങ്കളാഴ്ച ബി.ജെ.പി കല്യാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. സ്റ്റേഷൻ പരിധിയിൽ വ്യാപകമായ രീതിയിൽ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർക്ക് നേരെ സി.പി.എം അക്രമം നടന്നിട്ടും പൊലീസ് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
മാർച്ചിനിടയിൽ പ്രകോപനകരമായ രീതിയിൽ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. കടലായിലെ അർജുൻ, കണ്ണപുരത്തെ സി.വി.സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേർക്ക് എതിരെയാണ് പരാതി.