കൂത്തുപറമ്പ്: മേഖലയിലെ മസ്ജിദുകളിൽ വെള്ളിയാഴ്ചകളിൽ നിബന്ധനകൾക്ക് വിധേയമായി വിശ്വാസികളെ പ്രവേശിപ്പിക്കാൻ തീരുമാനമായി. പൊലീസ് സ്റ്റേഷനിൽ നടന്ന പള്ളി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ലോക് ഡൗണിനെ തുടർന്ന് മൂന്ന് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന മസ്ജിദുകളാണ് ജുമാ നമസ്ക്കാരത്തിന് വേണ്ടി തുറന്നുകൊടുക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോളിന് വിധേയമായി വെള്ളിയാഴ്ചകളിൽ മാത്രമായിരിക്കും പ്രവേശനം. സാമൂഹ്യ അകലം പാലിച്ച് മുഖാവരണം ധരിച്ചെത്തുന്ന നൂറു പേർക്കാണ് പ്രവേശനം . കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ വിനു മോഹൻ യോഗം ഉദ്ഘാടനം ചെയ്തു.