കാഞ്ഞങ്ങാട്:അപകടകരമായും അശ്രദ്ധയോടെയും വാഹനമോടിച്ച് അപകടം വരുത്തിയതിന് ബൊലേറൊ പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന വാൻ കഴിഞ്ഞ ദിവസം ഹെഡ് പോസ്റ്റാഫിസിനു മുന്നിൽ ചെർക്കാപ്പാറയിലെ പ്രമീള(32)യെയാണ് ഇടിച്ചിട്ടശേഷം നിർത്താതെ പോയത്. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിലാണ് കാസർകോട് ചെർക്കളയിലാണ് വാഹനം കണ്ടെത്തിയത് .അപകട സമയത്ത് അവിടം ഉണ്ടായിരുന്ന പുതിയ വളപ്പിലെ കെ രതീഷിന്റെ പരാതിയിലാണ് കേസ്.