കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും തൊഴിലാളി നേതാവുമായ കെ. സുരേന്ദ്രന് നിറമിഴികളോടെ ജന്മനാട് യാത്രാമൊഴി നൽകി. പ്രിയനേതാവിനെ ഒരു നോക്കു കാണാൻ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും കോൺഗ്രസ് പ്രവർത്തകരും വിവിധ തൊഴിലിടങ്ങളിലെ തൊഴിലാളികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരമർപ്പിക്കാനായി സുരേന്ദ്രന്റെ വീട്ടിലും പൊതുദർശനത്തിനു വച്ച ജവഹർ ലൈബ്രറിയിലും സംസ്‌കാരം നടന്ന പയ്യാമ്പലത്തും എത്തിയത്.
ഇന്നലെ രാവിലെ മുതൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖർ വസതിയിലും പൊതുദർശനത്തിന് വച്ച ജവഹർലൈബ്രറി ഓഡിറ്റോറിയത്തിലും എത്തിച്ചേർന്നു.
എം.പിമാരായ കെ. സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ, കെ.കെ രാഗേഷ്, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, എം.എൽ.എമാരായ കെ.സി. ജോസഫ്, അഡ്വ. സണ്ണി ജോസഫ് കെ.എം. ഷാജി, എം.സി. ഖമറുദ്ദീൻ, ടി.വി. രാജേഷ്, സി. കൃഷ്ണൻ, കണ്ണൂർ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല, വികാരി ജനറൽ ദേവസി ഊരത്തറ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽ കുമാർ, പി.എം നിയാസ്, എൻ. സുബ്രഹ്മണ്യൻ, സജീവ് മാറോളി, അഡ്വ, സജീവ് ജോസഫ്, കെ. പ്രവീൺകുമാർ, കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, സി.പി.എം നേതാക്കളായ പി. ജയരാജൻ, എം.വി ജയരാജൻ, എൻ. ചന്ദ്രൻ, പി. ശശി, മുസ്ലീം ലീഗ് നേതാക്കളായ വി.കെ. അബ്ദുൾഖാദർ മൗലവി, അബ്ദുൾകരീം ചേലേരി,വി.പി വമ്പൻ, ബി.ജെ.പി നേതാക്കളായ കെ. രഞ്ജിത്ത്, കെ.കെ ബലറാം, എൻ. ഹരിദാസ്, സി.പി.ഐ നേതാക്കളായ പി. സന്തോഷ് കുമാർ, വെള്ളോറ രാജൻ, താവം ബാലകൃഷ്ണൻ, സി എം.പി നേതാക്കളായ സി.എ. അജീർ, പി. സുനിൽകുമാർ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി ജോസ്, ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, ജനതാദൾ നേതാവ് പി.പി ദിവാകരൻ, മുൻ മന്ത്രി കെ.പി മോഹനൻ, മുൻ മേയർ സുമാബാലകൃഷ്ണൻ, ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, സി.ഐ.ടി.യു നേതാവ് കെ.പി സഹദേവൻ, ഇല്ലിക്കൽ അഗസ്തി, എസ്.ടി.യു നേതാവ് എം.എ കരീം, സൈനുദ്ദീൻ കരിവെള്ളൂർ, കെ. മനോജ് കുമാർ, ജോർജ്ജ് വടകര തുടങ്ങി പ്രമുഖരായ നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ പൊതു ദർശനത്തിന് വെച്ച ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിലും പയ്യാമ്പലത്തും എത്തിയിരുന്നു.