തളിപ്പറമ്പ്: ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരന്റെ വലതുകാൽ അറ്റുതൂങ്ങി. തൃച്ചംബരത്തെ ചെറിയൂൽ വീട്ടിൽ സി.വി.വിജയിനാണ് (32) പരിക്കേറ്റത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തരയോടെ ദേശീയപാതയിൽ വിളയാങ്കോട് പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ബൈക്കിൽ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിക്കപ്പ് ഇടിച്ച ബൈക്ക് 20 അടിയോളം ദൂരേക്ക് തെറിച്ച് റോഡരികിൽ പാർക്ക് ചെയ്ത കാറിനിടിച്ചാണ് നിന്നത്. കാറിനും കേടുപാടുണ്ടായി.