boat
മാഹി കടലോരത്ത് ഖലാസികൾ ബോട്ട് കരയ്ക്കടുപ്പിക്കുന്നു

മാഹി: കൊവിഡിന് പുറമെ കാലവർഷവും കടന്നുവന്നതോടെ മാഹി കടലോരത്തെ മത്സ്യത്തൊഴിലാളികൾ തീർത്തും ദുരിതത്തിലായി. ഉപജീവന മാർഗ്ഗമായിരുന്ന ബോട്ടുകൾ അറ്റകുറ്റപണികൾക്കായി കരയിലേക്ക് എത്തിച്ചു തുടങ്ങി. കോഴിക്കോടു നിന്നും ഖലാസികൾ എത്തിയാണ് ബോട്ടുകൾ കരയിൽ എത്തിക്കുന്നത് . ഇതിനായി കോഴിക്കോടു നിന്നും 10 പേർ അടങ്ങുന്ന സംഘമാണ് മാഹിയിൽ എത്തിയത്.

ദിവസേന മൂന്ന് ബോട്ടുകളാണ് ഇവർ കരയിൽ എത്തിക്കുന്നത്. കയറ്റിറക്കുകൂലിയായി ഒരു ബോട്ടിന് ഏകദേശം നാൽപതിനായിരം രൂപയോളം ചെലവു വരും. മാഹി ഹാർബറിൽ ഏതാണ്ട് ഇരുപതോളം ബോട്ടുകളാണുള്ളത്. പഞ്ഞമാസത്തിൽ സർക്കാർ നൽകുന്ന സഹായവും ഇതുവരെ ലഭ്യമായിട്ടില്ല.