തൃക്കരിപ്പൂർ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ ചെലവിൽ നടക്കാവിൽ നിർമ്മിച്ച വനിതാ തൊഴിൽ പരിശീലന കേന്ദ്രം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ‌ഡ് എൻജിനീയർ എം.കെ.ശ്രുതി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ , ത്രിതല പഞ്ചായത്ത് അംഗങ്ങളായ എ.ജി.സറീന, കെ.റീത്ത, സി രവി, ടി.വി.കുഞ്ഞികൃഷ്ണൻ, സത്താർ വടക്കുമ്പാട്, പി.കുഞ്ഞമ്പു, വനിതാ -ശിശു വികസന പദ്ധതി ഓഫീസർ എൽ .ലക്ഷ്മി, കെ.വി. മുകുന്ദൻ, എ. മുകുന്ദൻ, എം. ഗംഗാധരൻ, ഇ. നാരായണൻ, പി.വി. ഗോപാലൻ, ഇ.വി. ദാമോദരൻ സംസാരിച്ചു. സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ വി.കെ.ബാവ സ്വാഗതവും പഞ്ചായത്ത് സിക്രട്ടറി പി.പി.ഉഷ നന്ദിയും പറഞ്ഞു.