പെരിയ: കല്ല്യോട്ട് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം കെ. ഓമനക്കുട്ട (52) നെ ആക്രമിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് കോൺഗ്രസ് പ്രവർത്തകൻ അശോകനെ അറസ്റ്റ് ചെയ്തു. ഓമനക്കുട്ടനെ വീട്ടിൽകയറി മർദ്ദിച്ചുവെന്നാണ് പരാതി. ഇയാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ഓമനക്കുട്ടന്റെ വീടിന് നേരെ അക്രമമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് സി.പി.എം പ്രവർത്തകനായ തായന്നൂർ കോളിയാറിലെ ബെന്നി കല്ല്യോട്ട് അക്രമത്തിനിരയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മറ്റൊരു സി.പി.എം പ്രവർത്തകൻ കൂടി ആക്രമിക്കപ്പെട്ടത്.