കാസർകോട്: ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ .വി. രാംദാസ് അറിയിച്ചു. ജൂൺ 13 ന് കുവൈത്തിൽ നിന്ന് വന്ന 35 വയസുള്ള പനത്തടി സ്വദേശി, ജൂൺ 14 ന് കുവൈത്തിൽ നിന്നെത്തിയ 48 വയസുള്ള വലിയ പറമ്പ സ്വദേശിനി, ജൂൺ 16 ന് ഷാർജയിൽ നിന്നു വന്ന 32 വയസുള്ള ഉദുമ സ്വദേശി, 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, ജൂൺ 15 ന് ദുബായിൽ നിന്നു വന്ന 25 വയസുള്ള അജാനൂർ സ്വദേശിനി, ജൂൺ 19 ന് ദുബായിൽ നിന്നു വന്ന 45 വയസുള്ള ചെമ്മനാട് സ്വദേശി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നു കാസർകോട് ജില്ലക്കാർക്ക് രോഗം ഭേദമായി.