കണ്ണൂർ:അന്തരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സരേന്ദ്രന് എതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പരാതി നൽകുമെന്ന് ഡി. സി. സി പ്രസിഡന്റ് സതീശൻ പാച്ചേനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് പരാതി നൽകുക. സൈബർ ആക്രമണം നടത്തിയാൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല.
മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് മുമ്പുള്ള ഡി.സി.സി ജനറൽ സെക്രട്ടറി കെ. പ്രമോദിന്റെ പ്രതികരണം അനവസരത്തിലെന്നും
ഡി.സി.സി മുൻ ഓഫീസ് സെക്രട്ടറി മോഹനന്റെ മരണം അന്വേഷിക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്നും പാച്ചേനി പറഞ്ഞു .