മാഹി: കൊവിഡ് കാലത്ത് വിവാഹം കഴിച്ചാൽ വധുവും വരനുമടക്കം പങ്കെടുത്ത മുഴുവനാളും രണ്ടാഴ്ചക്കാലം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ്. ഇന്നലെ രാത്രിയിലാണ് നാട്ടുകാരെ വെട്ടിലാക്കുന്ന തരത്തിൽ അഡ്മിനിസ്ട്രേറ്റർ ഉത്തരവ് ഇറക്കിയത്.
വിവാഹത്തിന് ഒരാഴ്ചക്ക് മുമ്പേ അനുമതി വാങ്ങണം, മാസ്‌ക് ധരിക്കണം ,പങ്കെടുക്കുന്ന മുഴുവനാളുകളുടേയും പേര് ,വിവരങ്ങൾ ,വയസ്സ് ,ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ കാണിച്ചിരിക്കണം, അമ്പതുപേരിൽ അധികം ആളുകൾ പാടില്ല തുടങ്ങിയ നിബന്ധനകളും ഉത്തരവിലുണ്ട്.
ഇന്നലെ മയ്യഴിയിലും പള്ളൂരിലുമുള്ള രണ്ട് വിവാഹങ്ങൾ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലും ഒരു ഹോട്ടലിലുമായി നടന്നിരുന്നു. ഇതിൽ പങ്കെടുത്ത മുഴുവൻ മാഹിക്കാരും ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വരും.