മാഹി: വിവാഹ കർമ്മങ്ങൾക്ക് മയ്യഴിക്ക് ചുറ്റുമുള്ള കേരളത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കെ, മയ്യഴിക്കും അത് ബാധകമാക്കണമെന്ന് ജനശബ്ദം മാഹി പ്രസിഡന്റ് ചാലക്കര പുരുഷുവും, സെക്രട്ടറി ദാസൻ കാണിയും പുതുച്ചേരി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിവാഹകർമ്മത്തിന് കേരളത്തിലെത്തുന്ന വധൂവരന്മാർക്കും, ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ച് പേർക്കും, കൊറന്റൈൻ ഇളവുണ്ട്. ഏഴ് ദിവസം വരെ ഇവർക്ക് കേരളത്തിൽ തുടരാൻ അനുവാദവുമുണ്ടെന്ന് ജനശബ്ദം ചൂണ്ടിക്കാട്ടി.