കാസർകോട്: ജില്ലയിൽ വിദേശത്ത് നിന്നെത്തിയ നാലുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈത്തിൽ നിന്നു വന്ന 50 വയസുള്ള മടിക്കൈ സ്വദേശി, 14 ന് കുവൈത്തിൽ നിന്നു വന്ന 47 വയസുള്ള പള്ളിക്കര സ്വദേശി, 47 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, ജൂൺ 21 ന് ഖത്തറിൽ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന എട്ടു പേർക്ക് രോഗം ഭേദമായി. ഉദയഗിരി സി.എഫ്.എൽ.ടി.സി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗമുക്തി നേടിയത് .