ഒരാൾക്ക് രോഗമുക്തി
കണ്ണൂർ: ജില്ലയിൽ ഒമ്പതു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.
ജൂൺ 19ന് കുവൈറ്റിൽ നിന്നെത്തിയ മുണ്ടേരി സ്വദേശി 54കാരൻ, 20ന് റാസൽഖൈമയിൽ നിന്നെത്തിയ കുറുമാത്തൂർ സ്വദേശി 50കാരൻ, 12ന് കുവൈറ്റിൽ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 45കാരൻ, 14ന് ദമാമിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി 29 കാരി, 17ന് മോൽഡോവയിൽ നിന്നെത്തിയ പെരിങ്ങോം വയക്കര സ്വദേശി 23കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
ജൂൺ 5ന് മുംബൈയിൽ നിന്നെത്തിയ മൊകേരി സ്വദേശി 41കാരി, 12ന് ഡൽഹിയിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശി 25കാരനായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ, 17ന് ഡൽഹിയിൽ നിന്നെത്തിയ കരിവെള്ളൂർ പെരളം സ്വദേശികളായ 27കാരി, ഏഴ് മാസം പ്രായമുള്ള പെൺകുട്ടി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 381 ആയി. ഇവരിൽ 251 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാത്തിൽ സ്വദേശി 33കാരൻ ഇന്നലെയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 18592 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 13134 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 12236 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 11505 നെഗറ്റീവാണ്. 898 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.