sainide
പുഷ്പാവതി വധക്കേസിൽ വിധിക്ക് ശേഷം സയനൈഡ് മോഹനെ മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി യിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നു

മംഗളൂരു; കാസർകോട്ടെ പുഷ്പാവതി വധക്കേസിൽ കർണാടക ബണ്ട്വാൾ കന്യാനയിലെ കായികാദ്ധ്യാപകൻ മോഹൻകുമാർ എന്ന സയനൈഡ് മോഹനെ(56) മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി മൊത്തം 32 വർഷം തടവിനും 45000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
20 യുവതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സയനൈഡ് മോഹനെതിരെ പുഷ്പാവതി വധക്കേസിലാണ് അവസാനമായി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിലൊരു കേസിലെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. രണ്ടുകേസുകളിലെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. ബാക്കിയുള്ള അപ്പീലുകളിൽ വിധി വരാനുണ്ട്. കാസർകോട്ടെ ഹോസ്റ്റൽ ജീവനക്കാരിയായിരുന്ന പുഷ്പാവതിയെ(25) മോഹൻകുമാർ ലൈംഗികചൂഷണത്തിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തുകയും സ്വർണ്ണാഭരണങ്ങളുമായി സ്ഥലംവിടുകയും ചെയ്‌തെന്നാണ് കേസ്.2009 ജൂലായ് എട്ടിനാണ് പുഷ്പാവതിയെ കാണാതായത്. പിന്നീട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

6 ആറുകേസുകളിൽ വധശിക്ഷയും
14 കേസുകളിൽ ജീവപര്യന്തം