കാസർകോട് : കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരളാ പൊലീസ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ തെർമൽ സ്കാനർ വിതരണം ചെയ്യുന്നു. ഇതിന്റെ ഉദ്ഘാടനം 27 ന് രാവിലെ 11 മണിക്ക് കാസർകോട് പൊലീസ് സ്റ്റേഷനിൽ ജില്ലാ പൊലീസ് ചീഫ് ഡി. ശില്പ നിർവ്വഹിക്കും. കൊവിഡ് 19 പ്രതിരോധ പോരാട്ടത്തിലെ മുന്നണി പോരാളികളായ പൊലീസുദ്യോഗസ്ഥരുടെ സുരക്ഷയെ മുൻ നിർത്തിയാണ് ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും തെർമൽ സ്കാനറുകൾ വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികളായ പി. പി മഹേഷ്.പി.പി, ഇ. വി പ്രദീപൻ എന്നിവർ പറഞ്ഞു.