മാഹി: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാഹിയിൽ വീണ്ടും ബ്ലാക്ക്മാൻ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വൈദ്യുതി നിലച്ച സമയത്താണ് പന്തക്കലിൽ ബ്ലാക്ക് മാന്റെ രംഗപ്രവേശം. വായനശാലയ്ക്ക് സമീപത്തെ ഒരു വീടിന്റെ മുറ്റത്ത് കറുത്ത വസ്ത്രധാരി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ബഹളം വച്ചതോടെ സ്ഥലം കാലിയാക്കിയെന്നാണ് പറയപ്പെടുന്നത്. നാട്ടുകാർ മണിക്കുറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു മാസം മുൻപും പന്തക്കലിലും പള്ളുർ ഭാഗത്തും ദിവസങ്ങളോളം ബ്ലാക്ക് മാൻ ഉപദ്രവം ഉണ്ടായിരുന്നു.ആളുകളെ ഭയപ്പെടുത്തി ഏതെങ്കിലും തരത്തിൽ മുതലെടുപ്പ് നടത്താനുള്ള ശ്രമമായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പന്തക്കൽ പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.