കാസർകോട് : കാസർകോട്ട് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവർ വിദേശത്ത് നിന്നു വന്നവരാണെന്ന് ഡി .എം. ഒ ഡോ. എ. വി. രാംദാസ് അറിയിച്ചു. ജൂൺ ഒമ്പതിന് ദുബായിൽ നിന്നെത്തിയ 54 വയസുള്ള കാസർകോട് സ്വദേശിക്കും ജൂൺ ഒന്നിന് ദുബായിൽ നിന്നെത്തിയ 62 വയസുള്ള മെഗ്രാൽപുത്തൂർ പഞ്ചായത്ത് സ്വദേശിക്കുമാണ് കൊവിഡ് പോസിറ്റീവായത്. പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന ചെങ്കള സ്വദേശിനിക്ക് രോഗം ഭേദമായി.