കൂത്തുപറമ്പ്: കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു. പൈലിംഗ് പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. പതിനൊന്ന് നിലകളുള്ള കെട്ടിടമാണ് താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ളോക്കിന് വേണ്ടി നിർമ്മിക്കുന്നത്.
കിഫ്ബി, നബാർഡ് എന്നിവയിൽ നിന്നുള്ള 70 കോടിയോളം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. കൂത്തുപറമ്പ് മേഖലയിലെ ഏക സർക്കാർ ആശുപത്രിയെ സ്പെഷ്യാലിറ്റി നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായാണ് ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം. നേരത്തെ പോസ്റ്റ്മോർട്ടം റൂം, ഫിസിയോതെറാപ്പി സെന്റർ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
പ്രധാന കെട്ടിടത്തിന്റെ അടിഭാഗത്ത് പാർക്കിംഗ് സൗകര്യമാണ് ഒരുക്കുക. മുകളിലായാണ് ട്രോമാകെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. നേരത്തെ കാഷ്വാലിറ്റി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം നിലനിർത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മണം. പഴയ കെട്ടിടത്തിന് മുകളിൽ ഒരു നില കൂടി പണിയാനുള്ള നടപടികളും സ്വീകരിക്കും. നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന താലൂക്ക് ആശുപത്രികളിലൊന്നായി കൂത്തുപറമ്പ് മാറും.
ഏതാനും ദിവസം കൊണ്ട് പൈലിംഗ് പ്രവൃത്തി പൂർത്തിയാകും.
കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി