പെരിയ: പരിശോധനയ്ക്കിടെ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. പെരിയയിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. കൃഷ്ണനെതിരെയാണ് പോക്‌സോ നിയമപ്രകാരം ബേക്കൽ പൊലീസ് കേസെടുത്തത്. അസുഖത്തെ തുടർന്ന് കഴിഞ്ഞദിവസം ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ പരിശോധിക്കുന്നതിനിടെ കൃഷ്ണൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.