കാസർകോട്: മുൻ പഞ്ചായത്തംഗത്തിന്റെ ഇരുനില വീട്ടിലേക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തി. ഇതേ തുടർന്ന് വീട്ടുടമയിൽ നിന്ന് അധികൃതർ 2,40,000 രൂപയോളം പിഴയീടാക്കി.

ആലംപാടിയിൽ മുൻ പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് വഴിവിളക്ക് മറയാക്കി വൈദ്യുതിമോഷണം നടത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ ആൻഡി പവർ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തുകയും വൈദ്യുതിമോഷണം കണ്ടെത്തുകയുമായിരുന്നു. ഇലക്ട്രിസിറ്റി ബോർഡിന്റെ അനുമതിയില്ലാതെ വൈദ്യുതിപോസ്റ്റിൽ 60 വാട്ട് എൽ.ഇ.ഡി ബൾബ് സ്ഥാപിക്കുകയും വീട്ടുമതിലിന് ചേർന്നുള്ള വഴിവിളക്ക് ഡി.പി സ്വിച്ച് വഴി വീട്ടിലേക്ക് വൈദ്യുതി ചോർത്തുകയും ചെയ്‌തെന്ന് പരിശോധനയിൽ വ്യക്തമായി.