കാസർകോട്: ജില്ലയിൽ 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒമ്പതുപേർ വിദേശത്ത് നിന്നും രണ്ടുപേർ മഹാരാഷ്ട്രയിൽ നിന്നുമെത്തിയവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു.

ജൂൺ 14 ന് കുവൈത്തിൽ നിന്നെത്തിയ 43, 25 വയസുള്ള മഞ്ചേശ്വരം, പള്ളിക്കര സ്വദേശികൾക്കും 23 ന് കുവൈത്തിൽ നിന്നുവന്ന 26, 27 വയസുള്ള കാഞ്ഞങ്ങാട് സ്വദേശികൾക്കും 20 ന് കുവൈത്തിൽ നിന്നെത്തിയ 46 വയസുള്ള അജാനൂർ സ്വദേശിക്കും 13 ന് അബുദാബിയിൽ നിന്നുവന്ന 25 വയസുള്ള കാഞ്ഞങ്ങാട് സ്വദേശിനിക്കും 22 ന് കുവൈത്തിൽ നിന്ന് വന്ന 43 വയസുള്ള മീഞ്ച സ്വദേശിക്കും 16 ന് കുവൈത്തിൽ നിന്നെത്തിയ 34 വയസുള്ള പനത്തടി സ്വദേശിക്കും ആറിന് ഒമാനിൽ നിന്ന് വന്ന 36 വയസുള്ള വോർക്കാടി സ്വദേശിക്കും 16 ന് വന്ന 34 വയസുള്ള കോടോം ബേളൂർ സ്വദേശി, ഏഴിന് വന്ന 41 വയസുള്ള മംഗൽപാടി സ്വദേശി എന്നിവർക്കും കൊവിഡ് പോസിറ്റീവായി.

സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 34 വയസുള്ള ആരോഗ്യ പ്രവർത്തക അടക്കം അഞ്ചുപേർക്ക് ഇന്നലെ കൊവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയിൽ നിന്നെത്തിയ 26 വയസുള്ള ബദിയഡുക്ക സ്വദേശി, അബുദാബിയിൽ നിന്നെത്തിയ 32 വയസുള്ള ബദിയഡുക്ക സ്വദേശി, ഹരിയാനയിൽ നിന്നെത്തിയ 36 വയസുള്ള കിനാനൂർ കരിന്തളം സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ 19 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവരാണ് കൊവിഡ് നെഗറ്റീവായ മറ്റുള്ളവർ.