കമ്പിൽ: കൊളച്ചേരി മുക്കിലെ മൂന്ന് കടകളിൽ മോഷണം. വെള്ളിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. അൽ മജാസ് ബേക്കറി, ഹിറ സൂപ്പർ, ബ്യൂട്ടി ചോയിസ് സലൂൺ എന്നീ കടകളിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കടയുടമകൾ എത്തി കടകൾ തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ഒരേ ലൈനിൽ തന്നെ സ്ഥിതി ചെയ്യുന്ന കടകളാണിവ.
മയ്യിൽ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കടകളിൽ നിന്നും പണവും മറ്റു സാധനങ്ങളും കവർന്നതായി ഉടമകൾ പറയുന്നു. പൊലീസ് റോഡരികിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു വരികയാണ്. നേരത്തെ പിലാത്തറയിൽ നടന്ന ക്ഷേത്ര കവർച്ചയുമായി കൊളച്ചേരി മുക്കിലെ മോഷണത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.